


KERALA FIRE AND RESCUE SERVICES
KERALA FIRE AND RESCUE SERVICES
KERALA FIRE AND RESCUE SERVICES
ശ്രീ. പിണറായി വിജയന്
മുഖ്യമന്ത്രി
കേരള സര്‍ക്കാര്‍
ശ്രീ.ഷെയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസ്.
ഡയറക്ടര്‍ ജനറല്‍
കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്
പുതിയ വാര്‍ത്തകള്‍
ദര്‍ഘാസുകള്‍
ചരിത്രം
കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്
കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സംസ്ഥാനങ്ങളില്‍ വെവ്വേറെ ഫയര്‍ സര്‍വീസുകള്‍ ഉണ്ടായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും മൂന്ന് ഫയര്‍ സ്റ്റേഷനുകളും മലബാറില്‍ അഞ്ച് ഫയര്‍ സ്റ്റേഷനുകളും ഉണ്ടായിരുന്നു. ഈ സ്റ്റേഷനുകള്‍ പോലീസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. 1949-ല്‍ തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളിലെ ഫയര്‍ സ്റ്റേഷന്‍ ഒന്നിച്ചു. 1956 -ല്‍ മലബാര്‍ സംസ്ഥാനവും ഉള്‍പ്പെടുത്തി അങ്ങനെ കേരള ഫയര്‍ സര്‍വീസ് നിലവില്‍ വന്നു. അന്നുമുതല്‍ 1963 വരെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഫയര്‍ സര്‍വീസിന്റെ തലവനായിരുന്നു. പോലീസ് വകുപ്പിന്റെ ഭാഗമായി ഫയര്‍ സേവനങ്ങള്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ അറിയിപ്പ് നമ്പര്‍ 9018/61, തീയതി: 21.06.1962 അനുസരിച്ച് കേരള ഫയര്‍ഫോഴ്‌സ് നിയമം നിലവില്‍ വന്നു.
Our services

കേരള സിവില്‍ ഡിഫന്‍സ്
30.082019 ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് (എംഎസ്)നം.132/19 പ്രകാരമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര്‍ & റെസ്‌ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ തന്നെയാണ് ഹോം ഗാര്‍ഡ്‌സിന്റേയും സിവില്‍ ഡിഫന്‍സിന്റേയും മേധാവി. ഭരണനിര്‍വ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും....

എൻ. ഓ. സി. പോര്‍ട്ടല്‍
EXPERTISE AND QUALITY
SERVICES IN DEALING WITH CALAMITIES