1 അഗ്നിശമന പ്രവർത്തനങ്ങൾ . തീപിടുത്തമോ മറ്റ് ആപത്തുകളോ സംഭവിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്ന ജീവനുകൾക്കും മറ്റ് സമ്പത്തുകൾക്കും.
2 റോഡ് അപകടങ്ങളിലെ  രക്ഷാപ്രവർത്തനം.
3 റെയിൽ അപകട സമയത്തെ രക്ഷാപ്രവർത്തനം
4 വിമാന അപകടങ്ങളിലെ രക്ഷാപ്രവർത്തനം.
5  ജലാശയങ്ങളിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴുള്ള രക്ഷാപ്രവർത്തനം
6 വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിലെ  രക്ഷാപ്രവർത്തനം.
7 ജീവൻ രക്ഷാ ആവശ്യങ്ങൾക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി റോഡിൽ വീണ മരങ്ങളും അതിന്റെ ശാഖകളും മറ്റ് സമാനമായ തടസ്സങ്ങളും നീക്കം ചെയ്യുന്നതിന്.
8 ജീവൻ രക്ഷിക്കാനായി വീണ മരങ്ങളും അതിന്റെ ശാഖകളും നീക്കം ചെയ്യുന്നതിന്.
9 കെട്ടിടങ്ങളുടെ തകർച്ച സമയത്തുള്ള രക്ഷാപ്രവർത്തനം.
10 വിവിധ അപകടങ്ങളിൽ നിന്ന് മനുഷ്യരെയും കന്നുകാലികളെയും രക്ഷിക്കുന്നതിന് (കിണർ, ഡ്രെയിനേജുകൾ, അഴുക്കുചാലുകൾ, പാറക്കെട്ടുകൾ മുതലായവ)
11 സാധാരണക്കാർക്കും സ്കൂൾ കോളേജ് കുട്ടികൾക്കും ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന്.
12 വിവിധ സ്ഥാപനങ്ങളിൽ മോക്ക് ഫയർ ഡ്രില്ലുകൾ നടത്തുന്നതിന്.
13 ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് മനുഷ്യനിർമ്മിത അപകടങ്ങളിലും  പ്രകൃതിദുരന്തങ്ങളിലും തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന്.
14 വിവിഐപികളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവ് പ്രകാരം  സ്റ്റാൻഡ് ബൈ ഡ്യൂട്ടി നൽകുന്നതിന്. (ഫയർ ടെൻഡർ/ആംബുലൻസ് മുതലായവ നൽകുന്നതിന്) .
15 സർക്കാർ, ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്‌നിക്കൽ, ഡിവിഷണൽ ഓഫീസർമാർ, ജില്ലാ കലക്ടർമാർ എന്നിവർ പൊതുതാൽപ്പര്യത്തിൽ പുറത്തുവിടുന്ന ഉത്തരവ് പ്രകാരമുള്ള സ്റ്റാൻഡ് ബൈ ഡ്യൂട്ടികൾക്കായി  ഫയർ ടെൻഡർ/ആംബുലൻസ് മുതലായവ സൗജന്യ സേവനങ്ങളായി ലഭ്യമാക്കുന്നതിന്.
16 സർക്കാർ തീരുമാനിച്ച വിവിഐപി സന്ദർശനവുമായി ബന്ധപ്പെട്ട് സ്റ്റാൻഡ് ബൈ ഡ്യൂട്ടി നൽകുന്നതിനും വാഹനങ്ങൾ (ഫയർ ടെൻഡർ/ആംബുലൻസ് മുതലായവ) നൽകുന്നതിനും.
17 പൊതുതാൽപ്പര്യത്തിൽ സർക്കാർ, ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്നിക്കൽ, ഡിവിഷണൽ ഓഫീസർ അല്ലെങ്കിൽ ജില്ലാ കളക്ടർ എന്നിവരുടെ ഉത്തരവ് പ്രകാരം സ്റ്റാൻഡ് ബൈ ഡ്യൂട്ടിയും വാഹനങ്ങളും  (ഫയർ ടെൻഡർ/ആംബുലൻസ് മുതലായവ) ലഭ്യമാക്കുന്നതിന്.
18 ഗവൺമെന്റ് ഉത്തരവിട്ട അടിയന്തര ഘട്ടങ്ങളിൽ പമ്പിംഗ് ജോലികൾ നടത്തുന്നതിന്. പൊതുതാൽപ്പര്യം കണക്കിലെടുത്ത് ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്‌നിക്കൽ, ഡിവിഷണൽ ഓഫീസർ  ജില്ലാ കളക്ടർ എന്നിവർക്ക് സൗജന്യ സേവനം ലഭിക്കാൻ അഭ്യർത്ഥിക്കാം.
19 പൊതു സുരക്ഷ മുൻനിർത്തി ഡയറക്ടർ ജനറൽ / ഡയറക്ടർ ടെക്നിക്കൽ / ഡിവിഷണൽ ഓഫീസർ എന്നിവരുടെ തീരുമാന പ്രകാരമോ മറ്റെന്തെങ്കിലും സാഹചര്യത്തിലോ മന്ത്രിമാരുടെ വസതി, സ്പീക്കർ, രാജ്ഭവൻ എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം നടത്തുന്നതിന്.
20 അടിയന്തരാവസ്ഥയിൽ വെള്ളത്തിനടിയിലുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ SCUBA സേവനം നൽകുന്നതിന്.
21 വിവിധ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിവിധ ദുരന്തങ്ങളെക്കുറിച്ച് മോക്ക് ഡ്രില്ലുകൾ നടത്തുന്നു.
22 വിവിഐപി/വിഐപി സന്ദർശന സ്ഥലങ്ങളിൽ അഗ്നി സുരക്ഷ ഉറപ്പാക്കൽ.
23 ജലരക്ഷ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നു.
24 വിവിഐപി സന്ദർശനവുമായി ബന്ധപ്പെട്ട് മോട്ടോർ കേഡിന് അഗ്നിശമന വാഹനങ്ങളും ആംബുലൻസുകളും നൽകൽ.
25 കുടം പോലെയുള്ള പാത്രങ്ങളും വളയങ്ങളും ശരീരത്തിൽ കുടുങ്ങുന്നത്  ഫലപ്രദമായി നീക്കം ചെയ്ത ബുദ്ധിമുട്ട് ഒഴിവാക്കുന്നു.
26 വിവിധ സർക്കാർ കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുക.
27 കെട്ടിടം, ട്രെസ്, ടവറുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, ഇലക്ട്രിക് ടവറുകൾ തുടങ്ങിയ ഉയരങ്ങളിൽ നിന്ന് അപകടത്തിൽ പെട്ട ആൾക്കാരെ രക്ഷിക്കുക.
28 ലിഫ്റ്റിലും എലിവേറ്ററുകളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ആളുകളുടെ രക്ഷാപ്രവർത്തനം.
29 തീപിടിത്തത്തിൽ നിന്ന് / അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകൽ.