1 | അഗ്നിശമന പ്രവർത്തനങ്ങൾ . തീപിടുത്തമോ മറ്റ് ആപത്തുകളോ സംഭവിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്ന ജീവനുകൾക്കും മറ്റ് സമ്പത്തുകൾക്കും. |
2 | റോഡ് അപകടങ്ങളിലെ രക്ഷാപ്രവർത്തനം. |
3 | റെയിൽ അപകട സമയത്തെ രക്ഷാപ്രവർത്തനം |
4 | വിമാന അപകടങ്ങളിലെ രക്ഷാപ്രവർത്തനം. |
5 | ജലാശയങ്ങളിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴുള്ള രക്ഷാപ്രവർത്തനം |
6 | വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിലെ രക്ഷാപ്രവർത്തനം. |
7 | ജീവൻ രക്ഷാ ആവശ്യങ്ങൾക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി റോഡിൽ വീണ മരങ്ങളും അതിന്റെ ശാഖകളും മറ്റ് സമാനമായ തടസ്സങ്ങളും നീക്കം ചെയ്യുന്നതിന്. |
8 | ജീവൻ രക്ഷിക്കാനായി വീണ മരങ്ങളും അതിന്റെ ശാഖകളും നീക്കം ചെയ്യുന്നതിന്. |
9 | കെട്ടിടങ്ങളുടെ തകർച്ച സമയത്തുള്ള രക്ഷാപ്രവർത്തനം. |
10 | വിവിധ അപകടങ്ങളിൽ നിന്ന് മനുഷ്യരെയും കന്നുകാലികളെയും രക്ഷിക്കുന്നതിന് (കിണർ, ഡ്രെയിനേജുകൾ, അഴുക്കുചാലുകൾ, പാറക്കെട്ടുകൾ മുതലായവ) |
11 | സാധാരണക്കാർക്കും സ്കൂൾ കോളേജ് കുട്ടികൾക്കും ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന്. |
12 | വിവിധ സ്ഥാപനങ്ങളിൽ മോക്ക് ഫയർ ഡ്രില്ലുകൾ നടത്തുന്നതിന്. |
13 | ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് മനുഷ്യനിർമ്മിത അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന്. |
14 | വിവിഐപികളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവ് പ്രകാരം സ്റ്റാൻഡ് ബൈ ഡ്യൂട്ടി നൽകുന്നതിന്. (ഫയർ ടെൻഡർ/ആംബുലൻസ് മുതലായവ നൽകുന്നതിന്) . |
15 | സർക്കാർ, ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്നിക്കൽ, ഡിവിഷണൽ ഓഫീസർമാർ, ജില്ലാ കലക്ടർമാർ എന്നിവർ പൊതുതാൽപ്പര്യത്തിൽ പുറത്തുവിടുന്ന ഉത്തരവ് പ്രകാരമുള്ള സ്റ്റാൻഡ് ബൈ ഡ്യൂട്ടികൾക്കായി ഫയർ ടെൻഡർ/ആംബുലൻസ് മുതലായവ സൗജന്യ സേവനങ്ങളായി ലഭ്യമാക്കുന്നതിന്. |
16 | സർക്കാർ തീരുമാനിച്ച വിവിഐപി സന്ദർശനവുമായി ബന്ധപ്പെട്ട് സ്റ്റാൻഡ് ബൈ ഡ്യൂട്ടി നൽകുന്നതിനും വാഹനങ്ങൾ (ഫയർ ടെൻഡർ/ആംബുലൻസ് മുതലായവ) നൽകുന്നതിനും. |
17 | പൊതുതാൽപ്പര്യത്തിൽ സർക്കാർ, ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്നിക്കൽ, ഡിവിഷണൽ ഓഫീസർ അല്ലെങ്കിൽ ജില്ലാ കളക്ടർ എന്നിവരുടെ ഉത്തരവ് പ്രകാരം സ്റ്റാൻഡ് ബൈ ഡ്യൂട്ടിയും വാഹനങ്ങളും (ഫയർ ടെൻഡർ/ആംബുലൻസ് മുതലായവ) ലഭ്യമാക്കുന്നതിന്. |
18 | ഗവൺമെന്റ് ഉത്തരവിട്ട അടിയന്തര ഘട്ടങ്ങളിൽ പമ്പിംഗ് ജോലികൾ നടത്തുന്നതിന്. പൊതുതാൽപ്പര്യം കണക്കിലെടുത്ത് ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്നിക്കൽ, ഡിവിഷണൽ ഓഫീസർ ജില്ലാ കളക്ടർ എന്നിവർക്ക് സൗജന്യ സേവനം ലഭിക്കാൻ അഭ്യർത്ഥിക്കാം. |
19 | പൊതു സുരക്ഷ മുൻനിർത്തി ഡയറക്ടർ ജനറൽ / ഡയറക്ടർ ടെക്നിക്കൽ / ഡിവിഷണൽ ഓഫീസർ എന്നിവരുടെ തീരുമാന പ്രകാരമോ മറ്റെന്തെങ്കിലും സാഹചര്യത്തിലോ മന്ത്രിമാരുടെ വസതി, സ്പീക്കർ, രാജ്ഭവൻ എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം നടത്തുന്നതിന്. |
20 | അടിയന്തരാവസ്ഥയിൽ വെള്ളത്തിനടിയിലുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ SCUBA സേവനം നൽകുന്നതിന്. |
21 | വിവിധ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിവിധ ദുരന്തങ്ങളെക്കുറിച്ച് മോക്ക് ഡ്രില്ലുകൾ നടത്തുന്നു. |
22 | വിവിഐപി/വിഐപി സന്ദർശന സ്ഥലങ്ങളിൽ അഗ്നി സുരക്ഷ ഉറപ്പാക്കൽ. |
23 | ജലരക്ഷ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നു. |
24 | വിവിഐപി സന്ദർശനവുമായി ബന്ധപ്പെട്ട് മോട്ടോർ കേഡിന് അഗ്നിശമന വാഹനങ്ങളും ആംബുലൻസുകളും നൽകൽ. |
25 | കുടം പോലെയുള്ള പാത്രങ്ങളും വളയങ്ങളും ശരീരത്തിൽ കുടുങ്ങുന്നത് ഫലപ്രദമായി നീക്കം ചെയ്ത ബുദ്ധിമുട്ട് ഒഴിവാക്കുന്നു. |
26 | വിവിധ സർക്കാർ കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുക. |
27 | കെട്ടിടം, ട്രെസ്, ടവറുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, ഇലക്ട്രിക് ടവറുകൾ തുടങ്ങിയ ഉയരങ്ങളിൽ നിന്ന് അപകടത്തിൽ പെട്ട ആൾക്കാരെ രക്ഷിക്കുക. |
28 | ലിഫ്റ്റിലും എലിവേറ്ററുകളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ആളുകളുടെ രക്ഷാപ്രവർത്തനം. |
29 | തീപിടിത്തത്തിൽ നിന്ന് / അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകൽ. |