കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ കാഴ്ച്ചപ്പാട്.

തീയും അതുപോലെയുള്ള വിപത്തുകളും പരമാവധി അനുകമ്പയോടെയും മര്യാദയോടെയും പ്രൊഫഷണലിസത്തോടെയും തടയുന്നതിനും ലഘൂകരിക്കുന്നതിനും എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ ദൗത്യം.

  • തീയില്‍ നിന്നും മറ്റ് ദുരന്തങ്ങളില്‍ നിന്നും ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക.
  • ഉയര്‍ന്ന നിലവാരമുള്ള അടിയന്തര സേവനങ്ങളും പ്രതിരോധ നടപടികളും നല്‍കിക്കൊണ്ട് സാധ്യമായ എല്ലാ അപകടങ്ങളില്‍ നിന്നും സമൂഹത്തിനെ സംരക്ഷിക്കുക.
  • കാര്യക്ഷമവും സമയബന്ധിതവുമായ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനം, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുകയും അതുവഴി പൊതുജനങ്ങള്‍ക്ക് ശ്രദ്ധേയമായ സേവനം നല്‍കുകയും ചെയ്യുക.
  • നന്നായി തയ്യാറാക്കിയതും മികച്ച പരിശീലനത്തിലൂടെ ലഭിച്ചതുമായ ഫയര്‍ & റെസ്‌ക്യൂ സേവനങ്ങള്‍ വികസിപ്പിക്കുക, അതുവഴി സ്വായത്തമായ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാനവ വിഭവശേഷി ഉപയോഗിച്ച് ഒന്നിലധികം വെല്ലുവിളികള്‍ നേരിടുക.
  • ജനങ്ങളുടെ ഇടയില്‍ അഗ്‌നി സുരക്ഷ, ജീവന്‍ സുരക്ഷ, ദുരന്തനിവാരണം എന്നിവയെ കുറിച്ച് അടിസ്ഥാന അവബോധം സൃഷ്ടിച്ച് കമ്മ്യൂണിറ്റി സുരക്ഷ ഉറപ്പാക്കുകയും അതുവഴി തീപിടിത്തം ലഘൂകരിക്കുകയും കാര്യക്ഷമവും സമയബന്ധിതവുമായ രക്ഷാപ്രവര്‍ത്തനവും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുക.
  • ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനുകളുടെ എണ്ണവും ഡിപ്പാര്‍ട്ട്‌മെന്റിന്റെ മൊബിലിറ്റി പ്രൊഫൈലും വര്‍ദ്ധിപ്പിച്ച് നഗര, ഗ്രാമ പ്രദേശങ്ങളിലെ പ്രതികരണ സമയം കുറയ്ക്കുക.