കേരള ഫയര്‍ & റെസ്‌ക്യൂ സര്‍വീസിന്റെ വകുപ്പ്തല ഘടന

വകുപ്പിന്റെ തലവന്‍ ഐപിഎസ് റാങ്കിലുള്ള ഡയറക്ടര്‍ ജനറലാണ് (ഡിജിപി). അദ്ദേഹത്തിന് കീഴില്‍ ആസ്ഥാനത്ത് ഒരു ഡയറക്ടര്‍ ടെക്‌നിക്കല്‍, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവരുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി ആറ് റീജിയണൽ ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ റീജിയനും ഒരു റീജിയണൽ ഫയർ ഓഫീസറും , ഓരോ ജില്ലയിൽ ഒരു ജില്ലാ ഫയർ ഓഫീസറും ഉണ്ട്. ഓരോ ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷന്റെയും ചുമതല സ്റ്റേഷന്‍ ഓഫീസര്‍ക്കാണ്.

ഓരോ സ്റ്റേഷനിലും സ്റ്റേഷന്‍ ഓഫീസര്‍ കൂടാതെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (മെക്കാനിക്), ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) എന്നിവരും ഉണ്ട്. ഇത് കൂടാതെ ആസ്ഥാനം, റീജിയണൽ ഓഫീസുകള്‍, അക്കാദമി, ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ മിനിസ്റ്റീരിയല്‍ സ്റ്റാഫുമുണ്ട്.
പുതുതായി റിക്രൂട്ട് ചെയ്ത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (മെക്കാനിക്) എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിന് 2007 ല്‍ തൃശൂരിലെ വിയ്യൂരില്‍ ഫയര്‍ & റെസ്‌ക്യൂ സര്‍വീസസ് അക്കാദമി ആരംഭിച്ചു. പരിശീലനത്തിന്റെ ചുമതലയുള്ള റീജിയണൽ ഫയർ ഓഫീസറും,3 ജില്ലാ ഫയർ ഓഫീസർമാരും , സ്റ്റേഷന്‍ ഓഫീസർമാരും അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ഡിപ്പാര്‍ട്ട്‌മെന്റില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിംഗ് രൂപീകരിക്കുകയും, സ്റ്റേഷന്‍ ഓഫീസര്‍ (എംടി) ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ആറ് റീജിയണൽ ഓഫീസുകളിലും അക്കാദമിയിലും ഓരോരുത്തരെ നിയമിക്കുകയും ചെയ്തു.

 

 

 

RFO – Regonal Fire Officer                             FO – Finance Officer
DFO – District Fire Officer                              AO – Administrative Officer
STO – Station Officer                                    SS – Senior Superintendent
STO(MT) – Station Officer(Motor Transport)
TVM – Thiruvananthapuram,
KLM – Kollam,
PTA – Pathanamthitta,
ALPY – Alappuzha,
KTYM-Kottayam,
EKM – Ernakulam,
IDK – Idukki,
PLKD – Palakad,
TSR – Thrissur,
MPM-Malapuram,
WYND – Wayanad,
KKD – Kozhikkode,
KNR – Kannur,
KZD – Kasargod,
FRS – Fire & Rescue Station
CD – Civil Defense
FARSA – Fire And Rescue Services Academy
IATWR – Institute for Advance Training In Water Rescue