വിവിധ വാണിജ്യ വ്യവസായ മേഖലകളില്‍ കൂടുതല്‍ സുരക്ഷാബോധം ഉളള ജീവനക്കാരെ സൃഷ്ടിക്കുന്നതിനും യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുന്നതിനും അഗ്നി രക്ഷാ വകുപ്പിന് കീഴിലുളള തൃശ്ശൂരിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് അക്കാഡമിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം

കോഴ്‌സുകൾ

1.അഡ്വാന്‍സ്ഡ് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി : കാലാവധി 4 മാസം

2.ബേസിക്ക് കോഴ്‌സ് ഓണ്‍ ഫയര്‍  ആന്‍ഡ്  സേഫ്റ്റി : കാലാവധി 2 മാസം

3.ബേസിക്ക് കോഴ്‌സ് ഓണ്‍ ഫയര്‍ പ്രിവന്‍ഷന്‍ : കാലാവധി 1 ആഴ്ച്ച

അപേക്ഷാ ഫോം വിശദ വിവരങ്ങള്‍ 0487 2322664  നമ്പരില്‍ ലഭിക്കും .