പതാകദിനം

1984 മാര്‍ച്ച് 8-ാം തീയതി അമ്പലമുകളിലുളള കൊച്ചിന്‍ ഓയില്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നാഫ്ത ടാങ്ക് പൊട്ടിത്തെറിച്ച് കൊച്ചി പ്രദേശം മുഴുവന്‍ കത്തിപടരുമായിരുന്ന ദുരന്തം വകുപ്പിലെ ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട അതികഠിനമായ പ്രയത്നത്താല്‍ വരുതിയിലാക്കുന്നതിന് കഴിഞ്ഞു. വകുപ്പിലെ ജീവനക്കാരുടെ ധീരവും ശ്ലാഘനീയവുമായ പ്രവര്‍ത്തനം മൂലം ഒഴിവായ ഗുരുതരമായ പ്രസ്തുത അപകടത്തിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും മാര്‍ച്ച് 8-ാം തീയതി ഫയര്‍ സര്‍വ്വീസ് പതാക ദിനമായി ആചരിക്കുന്നു.

പ്രസ്തുത സ്മരണ പുതുക്കുന്നതിന് പതാകകള്‍ അച്ചടിച്ച് വില്പന ചെയ്യുകയും, അതിലൂടെ സമാഹരിക്കുന്ന തുക ഈ വകുപ്പിലെ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും പുരോഗതിയ്ക്കും ആയി രൂപീകരിച്ചിട്ടുളള കേരള ഫയര്‍ ഫോഴ്സ് വെല്‍ഫയര്‍ ആന്റ് അമിനിറ്റി ഫണ്ടില്‍ നിക്ഷേപിക്കുകയും, ജീവനക്കാരുടെ അടിയന്തിര ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായമായി അനുവദിക്കുകയും ചെയ്യുന്നു.